Site icon Janayugom Online

ലോക്‌സഭയില്‍ ചോദ്യങ്ങളുന്നയിക്കാന്‍ മഹുവ കൈക്കൂലി വാങ്ങി; പരാതിയുമായി ബിജെപി എംപി

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹൂവ മെയ്ത്ര പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതായി ബിജെപി എംപി നിഷികാന്ത് ദുബെ. വ്യവസായി ഹിരണ്‍ നന്ദാനിയുടെ പക്കല്‍ നിന്നാണ് മഹൂവ കൈക്കൂലി ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ലമെന്റില്‍ നിന്ന് മഹൂവയെ സസ്പെന്‍ഡ് ചെയ്യണമെന്നും ഇതുസംബന്ധിച്ച് ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മഹൂവ മെയ്ത്ര പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ എംപിമാരെ താറടിച്ച് കാണിക്കാനുള്ള ഗൂഢ തന്ത്രമാണ് ബിജെപി പയറ്റുന്നതെന്നും എംപി പറഞ്ഞു.

Eng­lish Sum­ma­ry: BJP MP alleges Mahua Moitra takes cash for ask­ing ques­tions in Parliament
You may also like this video

Exit mobile version