Site icon Janayugom Online

ബിജെപി എംപി രത്തൻ ലാൽ കതാരിയ അന്തരിച്ചു

kataria

മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ അംബാല എംപിയുമായ രത്തൻ ലാൽ കതാരിയ അന്തരിച്ചു. 71 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം. പുലർച്ചെ 3.30 ഓടെയാണ് അദ്ദേഹം മരിച്ചത്.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും പാർട്ടി സംസ്ഥാന ഘടകം മേധാവി ഓം പ്രകാശ് ധങ്കറും ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിന്റെ നന്മയ്ക്കും ഹരിയാനയിലെ ജനങ്ങളുടെ പുരോഗതിക്കും വേണ്ടി പാർലമെന്റിൽ എപ്പോഴും ശബ്ദമുയർത്തിയിരുന്ന കതാരിയ, അദ്ദേഹത്തിന്റെ വേർപാട് രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും ഖട്ടർ പറഞ്ഞു.

Eng­lish Sum­ma­ry: BJP MP Ratan Lal Kataria passed away

You may also like this video also

Exit mobile version