രാജ്യത്ത് ബിജെപി ഭരണം അവസാനിക്കുന്നുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി. ബിജെപിയെ പരാജയപ്പെടുത്താന്‍ ജെഡിഎസ് നേതാവ് ദേവഗൗഡ മതേതര ശക്തികൾക്കൊപ്പം നിൽക്കുമെന്ന് ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ബിനോയ് വിശ്വം ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”ജനം മനസ്സ് വ്യക്തമാക്കി. ഇന്ത്യയിൽ ബിജെപി ഭരണത്തിന്റെ അവസാനത്തിന് തുടക്കമായി. ബിജെപിയുടെ സമ്പൂർണ പരാജയം ഉറപ്പാക്കാൻ ദേവഗൗഡ ജിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് മതേതര ശക്തികൾക്കൊപ്പം നിൽക്കുമെന്ന് ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നു. ഈ നിമിഷങ്ങൾ ഇന്ത്യയുടെ ഭാവിക്ക് നിർണായകമാണ്”, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
The people have made their mind clear. The begining of the end of BJP rule in India has begun.The people of India expect the JDS led by Deve Gowda ji to stand with the secular forces to ensure the complete defeat of the BJP. These moments are critical for India’s future.
— Binoy Viswam (@BinoyViswam1) May 13, 2023
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 122 എന്ന വ്യക്തമായ ലീഡുമായി കോണ്‍ഗ്രസാണ് മുന്നില്‍. 71 ഇടങ്ങളില്‍ ബിജെപിയും 24 ഇടങ്ങളില്‍ ജെഡിഎസും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ 7 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്. ലീഡ് നില വ്യക്തമായതോടെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
English Summary: BJP rule ends in India: Binoy Vishwam
You may also like this video