Site icon Janayugom Online

യുപിയില്‍ ബിജെപിക്ക് തിരിച്ചടി; കർഷക സംഘടനകൾ സമരം പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശില്‍ ബിജെപി കൂടുതൽ പ്രതിസന്ധിയിൽ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിമാത്രമാണ് ഉള്ളത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും പാര്‍ട്ടി വിട്ട് പോകുന്നതിന് പിന്നാലെ കർഷക സംഘടനകൾ സമരം പ്രഖ്യാപിച്ചതാണ് ബിജെപിക്ക് വലിയ വെല്ലുവിളിയായത്. കർഷക സമരവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കാത്തതിലാണ് പ്രതിഷേധം.

തെരഞ്ഞെടുപ്പിൽ ദളിത് പിന്നാക്ക വോട്ട് ബാങ്കുകൾ ലക്ഷ്യം വെച്ചുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും ബിജെപിയിൽ പ്രതിസന്ധി തുടരുകയാണ്. ദളിത് പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയുള്ള നേതാക്കൾ അഖിലേഷ് യാദവിനൊപ്പം പോയതാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയത്. ഇതിന് പുറമെ കർഷക സംഘടനയുടെ തീരുമാനവും ബിജെപിക്ക് വെല്ലുവിളിയാണ്. യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. 

ലഘിംപൂർ ഖേരി സംഭവത്തിൽ ഉൾപ്പടെ ഒരു ചർച്ചകൾക്കും കേന്ദ്ര സർക്കാർ തങ്ങളെ സമീപിച്ചിട്ടില്ല എന്നും കർഷക സംഘടനകൾ അറിയിച്ചു. ജനുവരി ഇരുപത്തി ഒന്നിന് കർഷക സംഘടനാ നേതാക്കൾ ലഘിംപൂർ ഖേരി സന്ദർശിക്കും. ജനുവരി 31 വിരോധ് ദിവസമായി ആചരിക്കും എന്നും കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:BJP suf­fers set­back in UP; Farm­ers’ orga­ni­za­tions declared a strike
You may also like this video

Exit mobile version