Site iconSite icon Janayugom Online

നരേന്ദ്ര മോഡിയുടെ ജന്മദിനത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരം: പ്രഖ്യാപനവുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം നല്‍കുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് ബിജെപി ഘടകം. നാളെയാണ് മോഡിയുടെ ജന്മദിനം. കൂടാതെ 720 കിലോ​ഗ്രാം മത്സ്യം വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ചെന്നൈയിലെ ​ഗവണ്മെന്റ് ആർഎസ്ആർഎം ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സ്വർണമോതിരം നൽകുക. മത്സ്യബന്ധന വകുപ്പ് മന്ത്രി എൽ മുരു​ഗനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഓരോ മോതിരവും രണ്ട് ​ഗ്രാം തൂക്കത്തിലുള്ളതായിരിക്കും. അയ്യായിരം രൂപയടുത്താണ് ഒരു മോതിരത്തിന്റെ വിലയെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മണ്ഡലത്തിലാണ് നാളെ 720 കിലോ​ഗ്രാം മത്സ്യം സൗജന്യമായി നൽകുക.

അതേസമയം പ്രധാനമന്ത്രിയുടെ 72ആം ജന്മദിനമായ സെപ്തംബർ 17ന് നമീബിയയിൽ നിന്ന് പ്രായപൂർത്തിയായ 8 ചീറ്റകളെ എത്തിക്കും.

Eng­lish Sum­ma­ry: BJP to gift gold rings to babies born on Modi’s birthday
You may also like this video

 

Exit mobile version