Site iconSite icon Janayugom Online

ശരിയായ സമയത്ത് ബിജെപിയെ പാഠം പഠിപ്പിച്ചിരിക്കും ; ബിആര്‍എസ്

തെലങ്കാന മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ.ചന്ദ്രശേഖര റാവുവിന്‍റെ മകളായ കെ. കവിതയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതില്‍ പ്രതികരിച്ച് ബിആര്‍എസ് .പാര്‍ട്ടി എംഎല്‍എ ധനം നാഗേന്ദര്‍ ആണ് ബിജെപിക്ക് എതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തു വന്നത്. ശരിയായ സമയത്ത് ബിജെപിയെ തങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാര്‍ നടത്തുന്ന പ്രതികാര നടപടികള്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.കേന്ദ്ര സര്‍ക്കാരിന്‍റെയും, ബിജെപിയുടേയും കയ്യിലെ കളിപ്പാവയായിട്ടാണ് കേന്ദ്ര ഏജന്‍സിയായ ഇഡി പ്രവര്‍ത്തിക്കുന്നത്. ഇത് ഒട്ടും ശരിയായ പ്രവണതയല്ല. തനിക്ക് ഈ കേസുകളുമായി യാതൊരു ബന്ധവുമില്ലെന്ന കാര്യം കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ് നഗേന്ദര്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ഡി കവിതയെ പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് മൂന്നാം ദിവസമാണ് കവിത കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ഹാജരായത്.കവറിനുള്ളിലാക്കിയ തന്റെ ഫോണുകള്‍ മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടിയ ശേഷമാണ് കവിത ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിലേക്ക് പോയത്. ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കും. തെളിവ് നശിപ്പിക്കാനായി കവിത പത്തോളം ഫോണുകള്‍ നശിപ്പിച്ചു എന്ന് ഇ.ഡി നേരത്തെ വാദിച്ചിരുന്നു.

Eng­lish Summary:
BJP will be taught a les­son at the right time; Brs

You may also like this video:

Exit mobile version