രാമക്ഷേത്രം വോട്ടായി മാറിയില്ല. രാമക്ഷേത്രം നിലനില്‍ക്കുന്ന അയോധ്യ നിയമസഭാ സീറ്റ് ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി നിലംപൊത്തി. സമാജ്‌വാദി പാര്‍ട്ടി നേതാവ് അവദേഷ് പ്രസാദിനോടാണ് 54,567 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിങ് പരാജയപ്പെട്ടത്. അയോധ്യ ഫൈസാബാദ് മണ്ഡലത്തിന്റെ ഭാഗമായതിനാല്‍ തന്നെ ബിജെപി വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ പരാജയം പാര്‍ട്ടിക്ക് ഞെട്ടിക്കുന്നതായി. അവദേഷ് പ്രസാദ് 5,54,289 വോട്ടുകള്‍ നേടിയപ്പോള്‍ 4,99,722 വോട്ടുകളാണ് ലല്ലു സിങ്ങിന് ലഭിച്ചത്.
English Summary:BJP’s defeat in Faizabad
You may also like this video