Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് ലക്ഷ്യം ബിജെപിയുടെ വിഭജനനീക്കം; കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നു

കേരളത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രമേയം അവതരിപ്പിച്ച പ്രചരണ സിനിമയായ ‘ദ കേരള സ്റ്റോറി’ ദൂരദർശനില്‍ സംപ്രേഷണം ചെയ്യും. ഇന്ന് രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദർശൻ എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്.‘ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ’ എന്നാണ് ദൂരദർശൻ സിനിമയെക്കുറിച്ച് പറയുന്നത്. 

കേരളത്തിൽ ഹിന്ദു പെൺകുട്ടികൾ വലിയതോതിൽ മതംമാറ്റപ്പെടുന്നു എന്നുള്ള തെറ്റിദ്ധാരണാജനകമായ ആശയം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ചിത്രത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂവായിരത്തോളം സ്ത്രീകളുടെ ജീവിതത്തിൽ സംഭവിച്ച കഥ എന്ന ടാഗ് ലൈനോടുകൂടി വന്ന സിനിമയ്‌ക്കെതിരെ കോടതിയിലെത്തിയതോടെ മൂന്നു സ്ത്രീകളുടെ കഥ എന്ന് മാറ്റേണ്ടിവന്നിരുന്നു. വടക്കൻ കേരളം ഭീകരവാദത്തിന്റെ ഹബ്ബാണ് എന്നതടക്കം സംവിധായകൻ സുദിപ്തോ സെൻ നടത്തിയ നിരവധി പ്രസ്‍താവനകളും വിവാദമായിരുന്നു. 

വ്യത്യസ്ത മതവിഭാഗങ്ങൾ സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തിൽ തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ദൂരദർശൻ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനത്തെ ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Eng­lish Sum­ma­ry: BJP’s elec­tion goal is divi­sion; Ker­ala Sto­ry is show­ing on Doordarshan

You may also like this video

Exit mobile version