Site iconSite icon Janayugom Online

ബിജെപിയുടെ മുഖ്യ തിരിഞ്ഞെടുപ്പ് അജണ്ട തീവ്രഹിന്ദുത്വം: കെ പ്രകാശ് ബാബു

prakashbabuprakashbabu

ജനങ്ങളുടെ വിവിധങ്ങളായ ജീവല്‍പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ട് തീവ്രഹിന്ദുത്വം മുഖ്യഅജണ്ടയാക്കാനാണ് ബിജിപി ശ്രമിക്കുന്നതെന്ന് സിപിഐ ദേശീയ എക്സി അംഗം കെ പ്രകാശ് ബാബു പറഞ്ഞു. സിപിഐ ജില്ലാ ജനറല്‍ബോഡിയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം തിരക്കിട്ട് ഉദ്ഘാടനം ചെയ്തത്. ഒരു മതേതര രാജ്യത്തെ പ്രധാനമന്ത്രി നേരിട്ട് ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കുന്ന അപൂര്‍വ്വ കാഴ്ചയും രാജ്യം കണ്ടു. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായത്.

ഇടതുപക്ഷ പാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ട് കൈപ്പറ്റാത്ത പാര്‍ട്ടികളാണ്. വന്‍കിട മുതലാളി മാരില്‍ നിന്നും ബിജെപി ഇലക്ടറല്‍ ബോണ്ട് കൈപ്പറ്റിയതുകൊണ്ടാണ് അവര്‍ക്കുവേണ്ടി ദാസ്യജോലി ചെയ്യേണ്ടി വരുന്നത്. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും അനുഭവിക്കേണ്ട സമ്പത്ത് കുത്തക മുതലാളിമാരിലേക്ക് എത്തിക്കുന്ന ജോലിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇലക്ടറല്‍ ബോണ്ട് കൈപ്പറ്റിയതിലൂടെ ബിജെപി ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്തുവെന്നും പ്രകാശ് ബാബു പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി ആര്‍ ഗോപിനാഥന്‍, ഡി സജി, ജില്ലാ അസ്സി സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാര്‍, ജില്ലാ എക്സി അംഗങ്ങളായ അടൂര്‍ സേതു, വി കെ പുരുഷോത്തമന്‍പിള്ള, മലയാലപ്പുഴ ശശി, ടി മുരുകേഷ്, കുറുമ്പകര രാമകൃഷ്ണന്‍, അഡ്വ ശരത്ചന്ദ്രകുമാര്‍, എം പി മണിയമ്മ എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: BJP’s main turn­around agen­da is rad­i­cal Hin­duism: K Prakash Babu

You may also like this video

Exit mobile version