Site iconSite icon Janayugom Online

കോൺഗ്രസില്‍ ബിജെപിയുടെ സ്ലീപ്പർ സെല്ലുകള്‍: രാഹുല്‍ ഗാന്ധി

ഗുജറാത്തിലെ കോൺഗ്രസ് സംസ്ഥാന ഘടകത്തിനകത്ത് വലിയ ശുദ്ധീകരണ നടപടികൾക്ക് എഐസിസി ഒരുങ്ങുന്നതായി സൂചന. സംസ്ഥാനത്തെ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ചിലർ ബിജെപിയുടെ സ്ലീപ്പർ സെല്ലുകളാണെന്നും അത്തരക്കാർ എത്ര പേരാണെങ്കിലും അവർക്കെതിരെ നടപടിയെടുക്കുമെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിമതരായി പ്രവർത്തിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളെ പുറത്താക്കാൻ മടിക്കില്ലെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിൽ പതിറ്റാണ്ടുകളായി ഭരണത്തിൽ തിരിച്ചെത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടിയെ ശുദ്ധീകരിക്കാൻ എത്രപേരെ വേണമെങ്കിലും കൂട്ടത്തോടെ പിരിച്ചുവിടാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി അഹമ്മദാബാദിൽ ഒരു പരിപാടിയിൽ പാർട്ടി പ്രവർത്തകരോട് പറഞ്ഞു. 

Exit mobile version