ബികെഎംയു 15-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ആരംഭിച്ചു. ദേശീയ പ്രസിഡന്റ് എന്‍ പെരിയസ്വാമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ‘ഭൂപരിഷ്കരണ നിയമം രണ്ടാം വായന’ സെമിനാര്‍ ബികെഎംയു ദേശീയ വെെസ് പ്രസിഡന്റ് കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ വിഷയം അവതരിപ്പിച്ചു.
ബികെഎംയു സംസ്ഥാന പ്രസിഡന്റ് എ കെ ചന്ദ്രന്‍, കെഎസ്‍കെടിയു നേതാവ് ടി എന്‍ കണ്ടമുത്തന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് എ കെ ചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ ടി സിദ്ധാർത്ഥൻ, എ മുസ്തഫ, മനോജ് ബി ഇടമന, രജനി കരുണാകരൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് യോഗ നടപടികൾ നിയന്ത്രിക്കുന്നത്. സമാപന ദിവസമായ ഇന്ന് ജില്ലയിലെ മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
English Summary: BKMU 15th State Conference
You may also like this video