മണിപ്പൂർ ജനതയെ സംരക്ഷിക്കുക, കേന്ദ്ര സർക്കാർ നീതി പാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു), ആൾ ഇന്ത്യാ ദളിത് റൈറ്റ്സ് മൂവ്മെന്റ് (എഐഡിആര്‍എം) സംയുക്തമായി സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസിന് മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലയിൽ ആലപ്പുഴ ബി എസ് എൻ എൽ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ബികെഎംയു ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എ ആബിദ് സ്വാഗതം പറഞ്ഞു. പി കെ ബൈജു, വി പി ചിദംബരൻ, സി കെ ബാബുരാജ്, വി മോഹനൻ, സി ആർ സരസകുമാർ, ടി ജി അശോകൻ സോമിനി എന്നിവർ സംസാരിച്ചു.
മാന്നാർ ഹെഡ് പോസ്റ്റോഫീസിന് മുൻവശം എഐഡിആർഎം ജില്ലാ സെക്രട്ടറി സി എ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പി കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം എൻ സുരേഷ് സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി ജി ഹരികുമാർ, ജി ഉണ്ണികൃഷ്ണൻ, സതി സൂരേന്ദ്രൻ, പി സി രാധാകൃഷ്ണൻ, ബി രാജേഷ് കുമാർ, സുധീർ മധുകുമാർ, കവിത സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പൂച്ചാക്കൽ ഹെഡ് പോസ്റ്റോഫീസിന് മുൻവശം ബികെഎംയു ജില്ലാ പ്രസിഡന്റ് ടി ആനന്ദൻ ഉദ്ഘാടനം ചെയ്തു. കെ പി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചേർത്തല ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എഐഡിആർഎം ജില്ലാ പ്രസിഡന്റ് എം സി സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. എസ് സനിൽ അദ്ധ്യക്ഷത വഹിച്ചു. മാങ്കാംകുഴി പോസ്റ്റാഫിസിന് മുന്നിൽ വി മധുസൂതനൻ ഉദ്ഘാടനം ചെയ്തു. ആർ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് പോസ്റ്റ് ഓഫീസിന് മുന്നിൽ എ കെ സജു ഉദ്ഘാടനം ചെയ്തു. ആര്‍ ആനന്ദൻ അധ്യക്ഷത വഹിച്ചു. എന്‍ ശ്രീകുമാർ, എ എസ് സുനിൽ, എം എസ് റംലത്ത്. കെ സുകുമാരൻ, എസ് ആദർശ്, പി സുധീർ, ഓച്ചിറ ചന്ദ്രൻ, കെ ചന്ദ്രൻ, പ്രകാശ്, നൈനാൻ ജോർജ് എന്നിവർ സംസാരിച്ചു.
മങ്കൊമ്പ് തെക്കേകര പോസ്റ്റ് ഓഫിസിന് മുന്നിൽ ബി ലാലി ഉദ്ഘാടനം ചെയ്തു. എം സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ വി ജയപ്രകാശ്, സാറാമ്മ തങ്കപ്പൻ, എം വി വിശ്വംഭരൻ, കെ ടി തോമസ്, സതീഷ് കെ എം, അമ്മിണി ചാക്കോ, പി വി ചിക്കു, ഇ കെ ജോസ്, കെസി മണിയപ്പൻ, എ സി സുരേന്ദ്രൻ, ടി എസ് സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഹരിപ്പാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ഉണ്ണി ജെ വാര്യത്ത് ഉദ്ഘാടനം ചെയ്തു. കെ രതീശൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പി ബി സുഗതൻ, യു ദിലിപ്, ഗോപി ആലപ്പാട് , സി സി ബാബു, കെ കെ രവീന്ദ്രൻ, ബിന്ദു കൃഷ്ണകുമാർ, മനോജ് കെ സിംഗ്, ആർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
English Summary: BKMU and AIDRM staged dharna in front of central government offices