Site iconSite icon Janayugom Online

ബി കെ എം യു അവകാശ പ്രഖ്യാപന ദിനം ആചരിച്ചു

കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ എം യു) നേതൃത്വത്തിൽ ദേശവ്യാപകമായി അവകാശ പ്രഖ്യാപനദിനം ആചരിച്ചു. ഇതന്റെ ഭാഗമായി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു ലക്ഷം കത്തുകൾ മുഖ്യമന്ത്രിക്ക് അയച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുക, അറുന്നൂറ് രൂപാ കൂലിയും ഇരുന്നൂറ് ദിന തൊഴിലും നല്കുക, കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി മൂവായിരം രൂപാ നല്കുക, കർഷക തൊഴിലാളി അധിവർഷ ആനൂകൂല്യം ഒരു ലക്ഷം രുപയായി വർദ്ധിപ്പിക്കുക, ക്ഷേമനിധി അനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ആനൂകൂല്യങ്ങൾ നല്കാൻ സർക്കാർ മാച്ചിങ്ങ് ഗ്രാന്റ് നല്കുക, ലൈഫ് പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ ഉള്ള നിർദ്ദേശങ്ങൾ ലഘുകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചത്. ജില്ലയിൽ അൻപതിപരം കേന്ദ്രങ്ങളിൽ ജില്ലാ, മണ്ഡലം ഭാരവാഹികളുടെ നേത്യത്വത്തിൽ പരിപാടി സംഘടിപ്പിച്ചു. അയ്യായിരം കത്തുകളാണ് ജില്ലയിൽ നിന്ന് അയച്ചത്.

ആലപ്പുഴ ഹെഢ് പോസ്റ്റാഫിൽ ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ കത്ത് പോസ്റ്റ് ചെയ്തുകൊണ്ട് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് എ ആബിദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ വി മോഹനൻ സ്വാഗതം പറഞ്ഞു. ടി തങ്കച്ചൻ, സന്ധ്യാ ജയേഷ്, ആർ ബേബി, എന്നിവർ നേതൃത്വം നല്‍കി. തൃച്ചാറ്റുകുളത്ത് ജില്ലാ പ്രസിഡന്റ് ടി ആനന്ദനും, മങ്കൊമ്പില്‍ ബി ലാലിയും, തലവടിയില്‍ സാറാമ്മ തങ്കപ്പനും, പള്ളിക്കലില്‍ എ കെ സജുവും, പത്തിയൂരില്‍ കെ സുകുമാരനും, അമ്പലപ്പുഴയില്‍ വിമോഹനനും ഉദ്ഘാടനം ചെയ്തു.

ഹരിപ്പാട് കെ കെ രവീന്ദ്രന്‍, തകഴിയില്‍ ആർ മദനൻ, പള്ളിപ്പറത്ത് ഇ എം സന്തോഷ്, അരൂരില്‍ യൂ ദിലീപ്„ വെട്ടയ്ക്കലിൽ പി ഡി ബിജു, കുത്തിയതോട് കെ പി രാജന്‍, കുറുപ്പംകുളങ്ങരയിൽ സി വി സതീശന്‍, ചേർത്തല സൗത്തില്‍ കെ പി മോഹനൻ, തണ്ണീർമുക്കത്ത് എസ് പ്രകാശൻ, മുഹമ്മയില്‍ തിലകപ്പൻ, കഞ്ഞിക്കുഴിയില്‍ സനൽ, മുഹമ്മനോർത്തില്‍ ഹരിദാസ്, മാരാരിക്കുളത്ത് ഡി ദേവാനന്ദൻ, അവലൂക്കുന്നില്‍ ടി തങ്കച്ചൻ, പാലമേലില്‍ ആർ ഉത്തമൻ, താമരക്കുളത്ത് സി ടി സിദ്ധിക്ക്, വള്ളികുന്നത്ത് അരുൺ കുമാർ, ആലായില്‍ മണികുട്ടൻ, ചെറിയനാട് സുരേന്ദ്രൻ, ചെങ്ങന്നൂരില്‍ ജോബിൻ, തിരുവൻവണ്ടൂരില്‍ രാധാകൃഷ്ണൻ, നെടുമുടിയില്‍ അമ്മിണി ചാക്കോ, പുളികുന്ന് ഡി മനോഹരൻ, കാവാലത്ത് കെ ആർ രാധാകൃഷ്ണൻ, വെളിയനാട് എം പി വിശ്വംഭരൻ, രാമങ്കരിയില്‍ കെ ടി തോമസ് എന്നിവരും ഉദ്ഘാടനം ചെയ്തു.

Exit mobile version