നാലുനാൾ നീണ്ടു നിന്ന ബികെഎംയു ദേശീയ സമ്മേളനത്തിന് കൊടിയിറങ്ങി. പ്രസിഡന്റായി പെരിയ സ്വാമിയെയും ജനറൽ സെക്രട്ടറിയായി ഗുല്‍സാർ സിങ് ഗോറിയയെയും സമ്മേളനം തെരഞ്ഞെടുത്തു. കെ ഇ ഇസ്മയിൽ, രാമമൂർത്തി, ശിവകുമാർ തന്‍വീര്‍, തപൻ ഗഗൂറി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാരായി പി കെ കൃഷ്ണൻ, വി എസ് നിർമ്മൽ, ജാനകി പാസ്വാൻ, ദേവി കുമാരി, ബാല മല്ലേഷ് , ഫൂൽചന്ദ് യാദവ്, എ ശേഖർ, ട്രഷററായി ദരിയാൻ സിങ് കശ്യപ് എന്നിവരെയും തെരഞ്ഞെടുത്തു. ജനറൽ കൗൺസിലില്‍ 125, എക്സിക്യൂട്ടീവില്‍ 35 പേര്‍വീതം അംഗങ്ങളാണ്.
കേരളത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ, ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ മുസ്തഫ എന്നിവർ ദേശീയ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എ കെ ചന്ദ്രൻ, അഡ്വ. എൻ രാജൻ, സി സി മുകുന്ദൻ എംഎൽഎ, എം നാരായണൻ, മനോജ് ബി ഇടമന, കെ വി ബാബു, അഡ്വ. കെ രാജു, ആര്‍ അനില്‍കുമാർ, ടി സിദ്ധാർത്ഥൻ, ജോൺ വി ജോസഫ്, സി യു ജോയി എന്നിവരാണ് കേരളത്തിൽ നിന്നുള്ള ദേശീയ കൗൺസില്‍ അംഗങ്ങള്‍. ഭൂമിയും വീടും മൗലികാവകാശം എന്ന മുദ്രാവാക്യം ഉയർത്തി രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു.
English Summary:BKMU National Conference concluded
You may also like this video