പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ പ്രകൃതി സമ്പത്തിന്മേൽ നടക്കുന്ന പകൽ കൊള്ളയാണ് തോട്ടപ്പള്ളിയിൽ നടക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. കരിമണൽ ഖനനത്തിനെതിരെ മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐ ടിയുസി) ജില്ലാ കമ്മറ്റി തോട്ടപ്പള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടപ്പള്ളിയിലെ കടൽ മണൽ ഖനനവും കരിമണൽ ഖനനവും തീരദേശത്തേയും കുട്ടനാടിനേയും ഒരേപോലെ ദുരന്തത്തിലേക്ക് നയിക്കും. നാളിതുവരെ നടന്ന ഖനനം മൂലം അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളുടെ തീരദേശം വൻതോതിൽ ശോഷിക്കുകയും കടലാക്രമണം രൂക്ഷമാകുകയും ചെയ്തു. കൂറ്റൻ യന്ത്രങ്ങൾ കടലിലേക്ക് നീട്ടി കടൽ മണൽ ഖനനവും നടത്തുന്ന രീതി മത്സ്യസമ്പത്തിന് ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഒ കെ മോഹനൻ അദ്ധ്യക്ഷനായിരുന്നു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കാർത്തികേയൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി എ ശോഭ, സിപിഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി സി വി രാജീവ്, അമ്പലപ്പുഴ മണ്ഡലം അസിസ്റ്റന്റ് സെകട്ടറി സി വാമദേവ്, കിസാൻ സഭ സംസ്ഥാന കമ്മറ്റി അംഗം പി സുരേന്ദ്രൻ, എഐടിയുസി മണ്ഡലം സെക്രട്ടറി യു ദിലീപ്, ഫെഡറേഷൻ ജില്ലാ ജനറല്‍ സെക്രട്ടറി വി സി മധു, കെ അനിലാൽ, ആർ ശ്രീകുമാർ, ഗോപൻ കരുമാടി, പി ബി ജോർജ്ജ്, എ പി റോയി, വി കെ ചന്ദ്രബോസ്, ഷിനു സെബാസ്റ്റ്യൻ, കൃഷ്ണകുമാർ സുകാന്ദ് അശോകൻ എന്നിവർ സംസാരിച്ചു.
English Summary: Black sand mining; Daylight robbery of PSUs: TJ Angelos
You may also like this video
