Site icon Janayugom Online

ചീറ്റ പദ്ധതിക്ക് മേല്‍ കരിനിഴല്‍

രാജ്യത്ത് ചീറ്റകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പ്രോജക്ട് ചീറ്റ പദ്ധതിക്ക് മേല്‍ കരിനിഴല്‍.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12, നമീബീയായില്‍ നിന്ന് എട്ട് ചീറ്റകളും അടക്കം 20 എണ്ണത്തെ എത്തിച്ചുവെങ്കിലും എട്ടെണ്ണം ഇതിനകം വിടപറഞ്ഞതോടെ ചീറ്റ പദ്ധതി തുടക്കത്തിലേ പാളി.
മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ പൈലറ്റായി തുടങ്ങിയ പദ്ധതിയാണ് അധികൃതരുടെ പിടിപ്പുംകേടും, ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തികളും കാരണം താളം തെറ്റിയത്. കഴിഞ്ഞ ഫെബ്രുവരി ആദ്യവാരത്തിലാണ് ദക്ഷ എന്ന ആദ്യ പെണ്‍ ചീറ്റ കുനോയിലേയ്ക്ക് എത്തുന്നത്.
30 ദിവസം ക്വാറന്റൈന്‍ കാലം കഴിഞ്ഞ ദക്ഷയെ പീന്നിട് മറ്റൊരു കൂട്ടിലേയ്ക്ക് മാറ്റി. തുടര്‍ന്ന് ഇണചേരുന്നതിനായി രണ്ട് ആണ്‍ ചീറ്റകളുടെ ഒപ്പം തുറന്ന് വിട്ട ദക്ഷയെ മൂന്നു ദിവസത്തിനുശേഷം ഗുരുതര പരുക്കുകളോടെ അധികൃതര്‍ കണ്ടെത്തിയെങ്കിലും ഏറെ വൈകാതെ ചാകുകയായിരുന്നു. ഇണചേരുന്നതിനിടെ സംഭവിച്ച ഗുരുതര പരിക്കാണ് ദക്ഷയുടെ അവസാനത്തിലേയ്ക്ക് നയിച്ചതെന്നാണ് മൃഗവിദഗ്ധര്‍ നല്‍കുന്ന സുചന.
പെണ്‍ചീറ്റ ഇണചേരുന്നതിന് സജ്ജമാകും മുമ്പാണ് ആണ്‍ ചീറ്റകളുടെ കൂട്ടിലേയ്ക്ക് തുറന്നുവിട്ടതെന്നും ഇതാണ് മരണകാരണമെന്നും കുനോ ദേശീയ പാര്‍ക്കിലെ ബയോളജിസ്റ്റ് ദേവവൃത് പവാര്‍ പറഞ്ഞു. ഇന്ത്യയിലേയ്ക്ക് എത്തിച്ച മറ്റ് രണ്ട് ചീറ്റകളും കഴിഞ്ഞ മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ ചത്തിരുന്നു. എന്നാല്‍ ഇവയുടെ മരണകാരണം ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇതില്‍ സാഷയെന്ന നമീബിയയില്‍ നിന്ന് എത്തിച്ച പെണ്‍ ചീറ്റയ്ക്ക് ഗുഹ്യഭാഗത്ത് മുറിവുണ്ടായി എന്നാണ് പാര്‍ക്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഉദയ് എന്ന ആണ്‍ചീറ്റ ഏപ്രില്‍ മാസത്തിലാണ് ചത്തത്. ഹൃദയസംബന്ധമായ തകരാര്‍ കാരണമായെന്നാണ് വിശദീകരണം.
വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്ന മൃഗങ്ങളുടെ ആവാസ വ്യവസ്ഥ- പരിപാലനം, കാലാവസ്ഥ മാറ്റം, ഇണചേരല്‍ അടക്കമുള്ള വിഷയങ്ങളിലെ ധാരണക്കുറവ് എന്നിവയാണ് ചീറ്റകളുടെ മരണത്തിലേയ്ക്ക് നയിച്ചതെന്ന് മുതിര്‍ന്ന ബയോളജിസ്റ്റായ ഡോ. രവി ചെല്ലം അഭിപ്രായപ്പെട്ടു.
കുനോ ദേശീയോദ്യാനത്തിലെ സ്ഥലപരിമിതി, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയുടെ മാറ്റം, അത്യുഷ്ണം അടക്കമുള്ള വിഷയങ്ങള്‍ ചീറ്റകളുടെ അകാല മരണങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്. ദേശീയ പാര്‍ക്കിലെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവും ഇക്കാര്യത്തില്‍ പലപ്പോഴും വില്ലനായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

eng­lish sum­ma­ry; Black shad­ow over the Chee­tah project

you may also like this video;

Exit mobile version