Site iconSite icon Janayugom Online

കോളജ് ഹോസ്റ്റലിൽ സ്‌ഫോടനം; 2 പേരുടെ നില ഗുരുതരം

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ സ്ഫോടനം. കോളജിലെ സിലിണ്ടറിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. അപകടത്തില്‍ 10 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പൊള്ളലേറ്റു. 2 പേരുടെ നില ഗുരുതരമാണ്. രാവിലെ ഒമ്പത് മണിയോടെ കോളജില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

അഞ്ച് കിലോ ഭാരമുള്ള ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ ബുലന്ദ്ഷഹറില്‍ നിന്ന് അലിഗഡിലേക്ക് കൊണ്ടുപോയി. അവരെ അലിഗഢ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികില്‍സയ്ക്ക് കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry; Blast at col­lege hos­tel; The con­di­tion of 2 per­sons is critical

You may also like this video;

Exit mobile version