Site iconSite icon Janayugom Online

തെലങ്കാനയിലെ ആഡംബര ഹോട്ടലിൽ സ്ഫോടനം; ആറ് പേർക്ക് ദാരുണാന്ത്യം

സെക്കന്തരാബാദിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.
സെക്കന്തരാബാദ് പാസ്‌പോർട്ട് ഓഫിസിന് സമീപത്തുള്ള കെട്ടിടത്തിലാണ് അർധരാത്രി തീ പിടിത്തമുണ്ടായത്. ഇലക്ട്രിക് ബൈക്ക് ഷോറൂമിന് മുകളിലുള്ള ഹോട്ടലിലേക്ക് തീ അതിവേഗം പടർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു.
ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററികള്‍ അമിതമായി ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടും തീപിടിത്തവും ഉണ്ടായതെന്ന് പൊലീസ് സംശയിക്കുന്നു. ഷോറൂമില്‍ 40 സ്‌കൂട്ടറുകളാണ് ഉണ്ടായിരുന്നത്. തീയും പുകയും ഉയരുന്നത് കണ്ട ഹോട്ടൽ ജീവനക്കാരും അതിഥികളും ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അപകട സമയത്ത് ഹോട്ടലില്‍ 25 പേരാണ് ഉണ്ടായിരുന്നത്.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെ കെട്ടിടത്തിൽ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സെക്കന്തരാബാദിലെ ആശുപത്രികളിലേക്ക് മാറ്റി.
നിർഭാഗ്യകരമായ സംഭവമാണെന്നും പരിക്കേറ്റ എല്ലാവർക്കും മികച്ച ചികിത്സ നൽകുന്നുമെന്നും മന്ത്രി ടി ശ്രീനിവാസ് യാദവ് പറഞ്ഞു. ജോലിക്കായി മറ്റിടങ്ങളിൽ നിന്ന് നഗരത്തിൽ എത്തിയവരാണ് ലോഡ്ജിൽ താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Summary:Blast at lux­u­ry hotel in Telan­gana; A trag­ic end for six people
You may also like this video

Exit mobile version