Site iconSite icon Janayugom Online

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ സ്ഫോടനം; മൂന്ന് പേര്‍ കൊല്ല പ്പെട്ടു

TMCTMC

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം. തൃണമൂൽ നേതാവായ രാജ്കുമാർ മാന ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. പുർബ മേദിനിപൂർ ജില്ലയില്‍ ശനിയാഴ്ച പുലർച്ചെയായിരുന്നു സ്ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. 

തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ പരിപാടി നടക്കാനിരിക്കെയാണ് സ്ഫോടനം നടന്നത്. അതേസമയം, തൃണമൂൽ നേതാവ് ബോംബുണ്ടാക്കുമ്പോഴാണ് സ്ഫോടനമുണ്ടായതെന്നും എന്‍ഐഎ അന്വേഷണം വേണമെന്നും ബിജെപി ആരോപിച്ചു.
അതേസമയം, ബോംബ് സ്ഫോടനത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു. 

Eng­lish Sum­ma­ry: Blast at Tri­namool Con­gress lead­er’s house; Three peo­ple were killed

You may also like this video

Exit mobile version