Site iconSite icon Janayugom Online

അഫ്ഗാനില്‍ സ്ഫോടനം: 18 മരണം, 23 പേര്‍ക്ക് പരിക്ക്

kabulkabul

അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം. ഹെരാത് നഗരത്തിലെ ഗസര്‍ഗ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മുതിര്‍ന്ന പുരോഹിതന്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു.
താലിബാന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ ആക്രമണങ്ങള്‍ ശക്തമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത്. ഭൂരിഭാഗം ആക്രമണങ്ങളുടേയും ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
ഗസര്‍ഗ പള്ളിയിലെ മുതിര്‍ന്ന ഇമാമായ മുജീബ് ഉര്‍ റഹ്മാന്‍ അന്‍സാരിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. താലിബാന്‍ ഭരണത്തിനെ നിശിതമായി വിമര്‍ശിച്ചിരുന്നവരില്‍ പ്രധാനിയാണ് അന്‍സാരി. ഒരുമാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ താലിബാന്‍ വിരുദ്ധ പുരോഹിതനാണ് അന്‍സാരി. കഴിഞ്ഞ മാസം 17നുണ്ടായ സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Blast in Afghanistan: 18 dead, 23 injured

You may like this video also

Exit mobile version