Site iconSite icon Janayugom Online

കളക്ടറേറ്റ് വളപ്പിലെ സ്ഫോടനം; വിധി നവംബറില്‍

കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ജി ഗോപകുമാര്‍ നവംബർ ആദ്യവാരം വിധി പ്രഖ്യാപിച്ചേക്കും. അന്തിമവാദത്തിന്റെ ഭാഗമായി പ്രോസിക്യൂഷൻ, പ്രതിഭാഗം വാദങ്ങൾ അവതരിപ്പിക്കാൻ ഒക്ടോബർ 18ന് കോടതി അനുമതി നൽകി. പ്രതിഭാഗത്തിന് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ഇന്നലെ അവസരം നൽകിയിരുന്നു.

പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആർ സേതുനാഥും പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസും ഹാജരായി. 2016 ജൂണിലാണ് കളക്ടറേറ്റ് വളപ്പിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു. കേസിൽ ബേസ് മൂവ്മെന്റ് സംഘടനയിലെ മധുര സ്വദേശികളായ അബ്ബാസ് അലി, ഷാംസൻ കരീംരാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് കേസിലെ പ്രതികൾ. അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി വിസ്തരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

Exit mobile version