Site iconSite icon Janayugom Online

പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം: കര്‍ണാടകയില്‍ മലയാളികളുള്‍പ്പെടെ മൂന്ന് മ രണം

blastblast

കര്‍ണാടകയിലെ ബല്‍ത്തനഗഡിയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കുക്കെഡി ഗ്രാമത്തിലെ സോളിഡ് ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. 

സ്വാമി, വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹസന്‍ സ്വദേശിയായ ചേതന്‍ ആണ് മരിച്ച മൂന്നാമന്‍. ഒരു മലയാളി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പ്രാദേശികവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

സ്‌ഫോടനത്തില്‍ സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചു. അപകടസമയം സ്ഥാപനത്തിന് ലൈസൻസുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Blast in fire­crack­er fac­to­ry: Three dead includ­ing Malay­alees in Karnataka

You may also like this video

Exit mobile version