ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ആക്രമണത്തില്‍ ഒരു ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അടുത്തിടെ അഞ്ച് സൈനികർ കൊല്ലപ്പെട്ട സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരെ തുരത്താൻ സൈന്യം ആരംഭിച്ച ഓപ്പറേഷനിടെയാണ് സൈനികര്‍ വീരമൃത്യുവരിച്ചത്. പരിക്കേറ്റവരെ ഉധംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു.
രജൗരി ജില്ലയിലെ കാണ്ടി പ്രദേശത്തെ കേസരി ഹില്ലിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇവിടെ ഭീകരരുടെ സാന്നിധ്യമുള്ളതായി വ്യക്തമായ വിവരം ലഭിച്ചതായി സൈന്യം അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് സമീപത്തുനിന്ന് കൂടുതൽ സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനുപിന്നാലെ രജൗരിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതായി അധികൃതര്‍ അറിയിച്ചു.
English Summary: Blast in Jammu: Two soldiers martyred; Internet disconnected in Rajouri
You may also like this video