Site iconSite icon Janayugom Online

കണ്ണൂരിൽ സ്ഫോടനം; സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു

കണ്ണൂർ പാട്യം പത്തായക്കുന്നിൽ സ്ഫോടനം. സ്ഫോടനത്തിൽ റോഡിലെ ടാർ ഇളകിത്തെറിച്ച് സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. മൗവ്വഞ്ചേരി പീടികയിൽ ഇന്ന് പുലർച്ചെ 12.10ഓടെയാണ് സ്ഫോടനമുണ്ടായത്. ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്‌ഫോടനം നടത്തിയത് എന്നാണ് പൊലീസ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 

കതിരൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു. ആരാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാക്കളാണ് പിന്നിലെന്നാണ് പൊലീസിന്റെ നി​ഗമനം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.

Exit mobile version