Site icon Janayugom Online

കാര്‍ഗിലില്‍ സ്ഫോടനം; മൂന്ന് മരണം

ലഡാക്കിലെ കര്‍ഗില്‍ മേഖലയിലെ ദ്രാസില്‍ ഉണ്ടായ സ്ഫേടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ദ്രാസിലെ ഒരു ആക്രികടയിലാണ് സ്ഫേടനം നടന്നതെന്നും പരുക്കേറ്റ പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ആക്രികടയില്‍ ഉണ്ടായിരുന്ന ഷെല്‍ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നതായും അധികൃതര്‍ അറിയിച്ചു.

Eng­lish summary;Blast in Kargil;Three deaths

you may also like this video;

Exit mobile version