Site icon Janayugom Online

കശ്മീരില്‍ സ്ഫോടനം; 17 കാരി മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ സ്ഫോടനത്തിൽ പെണ്‍കുട്ടി മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. 17 കാരിയായ ഷബ്നം വാനിയാണ് മരിച്ചത്. ജില്ലയിലെ ഹന്ദ്വാര പ്രദേശത്തെ താരാത്പോറയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെ സ്ഫോടനമുണ്ടായതെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
പരിക്കേറ്റ മറ്റ് ആറുപേർ കുടുംബാംഗങ്ങളാണെന്ന് കരുതപ്പെടുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് പൊലിസ് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. 

eng­lish sumary;Blast in Kash­mir followup
you may also like this video;

Exit mobile version