നബിദിന ആഘോഷങ്ങൾക്കിടെ പാകിസ്ഥാനിൽ ചാവേറുകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുംഗ് ജില്ലയിൽ ആയിരുന്നു സ്‌ഫോടനം നടന്നത്. നബി ദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മസ്ജിദിന് സമീപം രാവിലെ വിശ്വാസികൾ ഒത്തുകൂടിയിരുന്നു.
ഈ സ്ഥലത്ത് സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഇവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും (ഡിഎസ്പി) ഉൾപ്പെടുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഈ മാസം മസ്ജിദിൽ ഉണ്ടാകുന്ന രണ്ടാമത്തെ സ്‌ഫോടനം ആണ് ഇത്. ഈ മാസം ആദ്യവും സമാന സ്ഥലത്ത് ഭീകരാക്രമണം നടന്നിരുന്നു.
English Summary: Blast in Pakistan during Prophet’s Day celebrations: 52 killed
You may also like this video