Site iconSite icon Janayugom Online

ബലൂചിസ്ഥാനിലേക്ക് പോയ പാകിസ്ഥാന്‍ ട്രെയിനില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ജാഫർ എക്സ്പ്രസ് ട്രെയിനിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്കടുത്തുള്ള സുൽത്താൻകോട്ട് പ്രദേശത്താണ് അപകടം നടന്നത്. പാളത്തിൽ സ്ഥാപിച്ച ഐ ഇ ഡി പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. അപകടത്തെത്തുടർന്ന് ജാഫർ എക്സ്പ്രസിന്റെ അഞ്ച് ബോഗികൾ പാളം തെറ്റി. സ്ഫോടനം ഉണ്ടാകുമ്പോൾ പാകിസ്ഥാൻ സൈന്യത്തിലെ ഉദ്യോഗസ്ഥർ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. 

നിലവിൽ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുന്ന ജാഫർ എക്സ്പ്രസിന് നേരെ മുൻപും നിരവധി തവണ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂണിലും സെപ്റ്റംബറിലും സമാനമായ അപകടങ്ങൾ ഇവിടെ സംഭവിച്ചിരുന്നു. സെപ്റ്റംബറിൽ ബലൂചിസ്ഥാനിലെ മസ്തൂങ് ഡാഷ്ത് പ്രദേശത്തുണ്ടായ സ്ഫോടനത്തിൽ ആറ് കോച്ചുകൾ പാളം തെറ്റുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റിലും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു ഉപയോഗിച്ച് ഇവിടെ ആക്രമണം നടന്നിരുന്നു.

Exit mobile version