Site iconSite icon Janayugom Online

ബ്ലാസ്റ്റേഴ്സ് നാളെ ചെന്നൈയിനെതിരെ

ഐഎസ്എല്ലില്‍ വിജയം തിരിച്ചുപിടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളി. ചെന്നൈയിലെ ജവര്‍ഹലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. 

ഈസ്റ്റ് ബംഗാളിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 2–1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ലീഗില്‍ തങ്ങളേക്കാള്‍ താഴെയുള്ള ചെന്നൈയിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ കുതിപ്പ് നടത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ഇനി പ്ലേഓഫ് കടക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് വരും മത്സരങ്ങൾ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സര ഫലങ്ങളും നോക്കണം. ഡിസംബർ 14ന് മോഹൻ ബഗാനോട് തോറ്റതിന് ശേഷം കളിച്ച ആറ് മത്സരങ്ങളിൽ തോറ്റത് രണ്ട് മത്സരങ്ങളിൽ മാത്രം. പുതിയ പരിശീലകൻ പുരുഷോത്തമൻ ചുമതലയേറ്റതിന് ശേഷം ജംഷഡ്പൂരിനോടും ഈസ്റ്റ് ബംഗാളിനോടുമാണ് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. ഇനി ആറ് മത്സരങ്ങൾ കൂടിയാണ് ലീഗ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് കളിക്കാനുള്ളത്. 

18 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 18 പോയിന്റള്ള ചെന്നൈയിന്‍ 10-ാമതാണ്. 

Exit mobile version