Site iconSite icon Janayugom Online

ബ്ലാസ്റ്റേഴ്സ് നാണംകെട്ടു; ഐഎസ്എല്ലില്‍ 4–2ന്റെ വിജയത്തോടെ ബംഗളൂരു തലപ്പത്ത്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബംഗളൂരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിനെ തോല്പിച്ചത്. സു­നില്‍ ഛേത്രിയുടെ ഹാട്രിക്കാണ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. എട്ടാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ബംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. 38-ാം മിനിറ്റില്‍ റയാന്‍ വില്യംസ് ബംഗളൂരുവിന്റെ ലീഡ് ഇരട്ടിയാക്കി. ഇതോടെ ആദ്യപകുതിയില്‍ ആതിഥേയര്‍ ആധിപത്യം സ്ഥാപിച്ചു. 

രണ്ടാം പകുതിയുടെ 56-ാം മിനിറ്റില്‍ ജീസസ് ജിമെനെസ് ബ്ലാസ്റ്റേഴ്സിനായി ഒരു ഗോള്‍ മടക്കി. 67-ാം മിനിറ്റില്‍ ഫ്രെഡി ലല്ലമാവ്മ ബ്ലാസ്റ്റേഴ്സിന് സമനില ഗോള്‍ സമ്മാനിച്ചതോടെ പ്രതീക്ഷയും കൈവന്നു. എന്നാല്‍ സ്വന്തം തട്ടകത്തില്‍ സമനിലയിലൊതുങ്ങാന്‍ ബംഗളൂരു തയ്യാറല്ലായിരുന്നു. എന്നാല്‍ 73-ാം മിനിറ്റിലും ഇഞ്ചുറി സമയത്തും ഛേത്രി ഗോളുകള്‍ നേടിയതോടെ ബംഗളൂരു വിജയമുറപ്പിക്കുകയായിരുന്നു. ലീഗില്‍ 23 പോയിന്റോടെ ബംഗളൂരു തലപ്പത്തെത്തി. 11 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് 10-ാമതാണ്. മറ്റൊരു മത്സരത്തില്‍ ചെ­ന്നൈ­യിന്‍ എഫ്‌സിക്കെതിരെ ഈസ്റ്റ് ബംഗാളിന് ഏകപക്ഷീയമായ രണ്ട് ഗോള്‍ വിജയം. 54-ാം മി­നിറ്റില്‍ മലയാളി താരം വിഷ്ണു പുതിയ വ­ളപ്പിലും 84-ാം മിനിറ്റില്‍ ജെക്സണ്‍ സിങ്ങുമാണ് ഗോളുകള്‍ നേടിയത്. ഒമ്പത് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായി 11-ാമതാണ് ഈസ്റ്റ് ബംഗാള്‍. 12 പോയിന്റുമായി ചെ­ന്നൈയിന്‍ ഒമ്പതാം സ്ഥാനത്താണ്.

Exit mobile version