Site iconSite icon Janayugom Online

ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം പാളി

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. കൊൽക്കത്തയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി. 36-ാം മിനിറ്റിൽ ജേമി മക്ലാരനും, ഇഞ്ചുറി ടൈമിൽ (90+7) ടോം അൽഡ്രെഡും മോഹൻ ബഗാന് വേണ്ടി വലകുലുക്കി. സെർജിയോ ലൊബേറയുടെ കീഴിലിറങ്ങിയ മോഹൻ ബഗാൻ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. 36-ാം മിനിറ്റിൽ പെട്രാടോസ് നൽകിയ പാസിലൂടെയാണ് മക്ലാരൻ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ്, കെവിൻ യോക് വന്നതോടെ കളിയിൽ സജീവമായി. 

എന്നാൽ മോഹൻ ബഗാൻ പ്രതിരോധം ഭേദിക്കാൻ അവർക്കായില്ല. മത്സരത്തിന്റെ അവസാന നിമിഷം സഹൽ നൽകിയ ഫ്രീകിക്കിൽ നിന്ന് അൽഡ്രെഡ് രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ അരങ്ങേറ്റക്കാരായ ഇന്റര്‍ കാശിയും എഫ്‌സി ഗോവയും തമ്മിലുള്ള മത്സരം സമനിലയില്‍. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. പ്രശാന്ത് കറുത്തോടത്ത്കുനി ഗോവയ്ക്കായി ഗോള്‍ നേടിയപ്പോള്‍ ഡെജന്‍ ഡ്രാസിച്ച് പെനാല്‍റ്റിയിലൂടെ ഗോവയ്ക്ക് ഗോള്‍ കണ്ടെത്തി.

Blasters got off to a rocky start

Exit mobile version