ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും അവസാന മത്സരത്തില്‍ സമനിലയുമായി ഫോം വീണ്ടെടുക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനെതിരെയും ഇതേ ഫോം ആവര്‍ത്തിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
17 മത്സരങ്ങളില്‍ 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 14 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ 11-ാമതാണ്.