Site iconSite icon Janayugom Online

മര്‍ദ്ദനമേറ്റ കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള രക്തസ്രാവം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

ക്രൂരമര്‍ദ്ദനമേറ്റ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള രക്തസ്രാവം കുറഞ്ഞെന്ന് സ്‌കാനിംഗ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ അപസ്മാരം ഉണ്ടാകാത്തതും ശരീരോഷ്മാവും ഹൃദയമിടിപ്പും സാധാരണ നിലയിലായതും നല്ല ലക്ഷണങ്ങളാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. 48 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ വിവരം പങ്കുവയ്ക്കാനാകൂ എന്നാണ് ആശുപത്രിയുടെ നിലപാട്. ഇപ്പോഴും വെന്റിലേറ്റര്‍ ഐസിയുവിലാണ് കുഞ്ഞുള്ളത്.

ആശുപത്രിയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ഒളിവില്‍ പോയതായാണ് സൂചന. പരിക്ക് പറ്റിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതില്‍ അമ്മക്കെതിരേ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

Eng­lish sum­ma­ry; Bleed­ing to the brain of the abused baby was report­ed to be reduced

You may also like this video;

Exit mobile version