Site iconSite icon Janayugom Online

പാകിസ്ഥാൻ കേന്ദ്രങ്ങളില്‍ വനിതാ ചാവേറിനെ അയച്ചുവെന്ന് ബിഎൽഎഫ്

പാക്കിസ്ഥാനിൽ അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോറിന്റെ ചഗായിലെ കേന്ദ്രത്തിൽ ചാവേർ ആക്രമണം നടത്താൻ വനിതയെ അയച്ചുവെന്ന് ബലൂച് ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്). ബലൂചിസ്ഥാനിലെ ചഗായിയിൽ പ്രവർത്തിക്കുന്ന ഫ്രോണ്ടിയർ കോറിന്റെ ഈ കേന്ദ്രത്തിലാണ് ചൈനയുടെ ചെമ്പ്, സ്വർണം ഖനന പദ്ധതിയുടെ കേന്ദ്രമുള്ളത്. ഇന്നലെ നടന്ന ആക്രമണത്തിൽ ആറ് പാക്ക് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. എന്നാൽ ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പാക്ക് അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ചാവേർ ആയ യുവതിയുടെ പേരും ഫോട്ടോയും ബിഎൽഎഫ് പുറത്തുവിട്ടിട്ടുണ്ട്. സറീന റാഫിക് എന്ന യുവതിയാണ് ചാവേർ ആയത്. ആദ്യമായാണ് ബിഎൽഎഫ് വനിതയെ ചാവേർ ആക്കുന്നത്. ചൈനീസ്, കനേഡിയൻ കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സൈൻദാക്, റെകോ ദിഖ് പ്രോജക്ടുകളാണ് ഇവിടം കേന്ദ്രീകരിച്ച് നടത്തപ്പെടുന്നത്. ഇവിടെക്കയറിയടിച്ചാൽ അതു കൊള്ളേണ്ടിടത്ത് കൊള്ളുമെന്ന് സംഘം മനസ്സിലാക്കിയെന്നും അവരുടെ നയത്തിൽ മാറ്റം വന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും നിരീക്ഷകർ പറയുന്നു. 

ബിഎൽഎഫിന്റെ ചാവേർ യൂണിറ്റ് ആയ സാഡോ ഓപ്പറേഷനൽ ബറ്റാലിയൻ ആണ് ആക്രമണം നടത്തിയതെന്ന് വക്താവ് ഗ്വഹ്രാം ബലൂച് അറിയിച്ചു. നവംബർ 28,29 തീയതികളിൽ വിവിധയിടങ്ങളിലായി നടത്തിയ 29 ആക്രമണങ്ങളിൽ ആകെ 27 പാക്ക് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഎൽഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

Exit mobile version