Site iconSite icon Janayugom Online

ബി എൽ ഒ കുഴഞ്ഞു വീണു: ജോലി സമ്മർദ്ദമെന്ന് കുടുംബം

എസ് ഐ ആർ നടപടികൾക്കിടെ ബി എൽ ഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കീഴല്ലൂർ കുറ്റിക്കര സ്വദേശി രാമചന്ദ്രനാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കുഴഞ്ഞു വീണത്. ജോലി സമ്മർദ്ദമാണ് കാരണമെന്ന് കുടുംബം ആരോപിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ്. കീഴല്ലൂർ ഗ്രാമ പഞ്ചായത്തിൽ 81ആം ബൂത്തിലെ ബി എൽ ഒ ആണ്. കീഴല്ലൂർ യു പി സ്കൂളിൽ എസ് ഐ ആറുമായി ബന്ധപ്പെട്ട ക്യാമ്പ് കഴിഞ്ഞ് മടങ്ങവെയാണ് കുഴഞ്ഞു വീണത്. ഉടനെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

രാവിലെ 8 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ രാത്രി ഏറെ വൈകിയേ വീട്ടിൽ എത്താറുള്ളു സമ്മർദ്ദം കാരണം രാത്രി ഉറങ്ങാൻ കഴിയാറില്ലെന്നും രാമചന്ദ്രന്റെ ഭാര്യ പറഞ്ഞു. ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാറില്ല എന്നും അമിതമായി ആവലാതി ഉണ്ടായിരുന്നു എന്നും അതിനാലാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്നും കുടുംബം പറഞ്ഞു. 356 വീടുകൾ ഉൾപ്പെടുന്ന 1296 വോട്ടർമാരുടെ എസ് ഐ ആർ പ്രക്രിയയായിരുന്നു രാമചന്ദ്രന് പൂർത്തിയാക്കേണ്ടിയിരുന്നത്

Exit mobile version