Site icon Janayugom Online

അനുമതിയില്ലാതെ കെജിഎഫിലെ ഗാനം ഉപയോഗിച്ചു: കോൺഗ്രസ് ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ഉത്തരവ്

അനുമതിയില്ലാതെ കെജിഎഫിലെ ഗാനം ഉപയോഗിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ട് കോടതി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കെജിഎഫ് 2 ലെ എന്ന ചിത്രത്തിന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിന് നൽകിയ പകർപ്പവകാശ ലംഘന കേസിലാണ് ബെംഗളുരു കോടതിയുടെ ഉത്തരവ്.

എംആർടി സംഗീതം കമ്പനി രാഹുൽ ഗാന്ധി ഉൾപ്പെടെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ കഴിഞ്ഞ മാസമാണ് പരാതി നൽകിയത്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ട്വിറ്റർ ഹാൻഡിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Block Con­gress Twit­ter Account, Says Court
You may also like this video

Exit mobile version