2002 ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്കിനെക്കുറിച്ചുള്ള ബിബിസിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിക്ക് പ്രക്ഷേപണം വിലക്കിയതിനെതിരെ കോൺഗ്രസ്. വിലക്ക് ഏർപ്പെടുത്തിയതോടെ ഡോക്യുമെന്ററിയിലെ കാര്യങ്ങൾ സത്യമാണെന്ന് ജനങ്ങൾ കരുതിയെന്നും കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.
“ബ്ലോക്ക് ഇൻ ഇന്ത്യ എന്നൊരു സർക്കാർ പദ്ധതിയുണ്ട്. ബിബിസിയുടെ ആസ്ഥാനം ഇന്ത്യയിൽ എവിടെയെങ്കിലുമായിരുന്നെങ്കിൽ മോഡി സർക്കാർ ഇഡി, സിബിഐ, ഡിആർഐ തുടങ്ങിയ കേന്ദ്ര സേനകളെ അയച്ചേനെ. വാജ്പേയി മോഡിയോട് ആവശ്യപ്പെട്ടത് രാജ ധർമം പിന്തുടരാനാണ്. ഡോക്യുമെന്ററി മറച്ചുവെച്ചതുകൊണ്ട് സത്യത്തെ മറയ്ക്കാനാവില്ല. അങ്ങനെ ചെയ്യുമ്പോൾ അതിലുള്ളത് സത്യമാണെന്ന് ആളുകൾ കരുതും. നിങ്ങൾ ഭയന്നിരിക്കുന്നു എന്ന് നിങ്ങളുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു.”- ഗൗരവ് വല്ലഭ് പറഞ്ഞു.
English Summary: Blocking BBC’s PM documentary makes people think it was true: Congress
You may also like this video