Site iconSite icon Janayugom Online

രക്തദാനവും സൌജന്യ വൈദ്യ പരിശോധനയും സംഘടിപ്പിച്ചു

മഹാത്മജിയുടെ 155 -ാം മത് ജയന്തി ആഘോഷത്തോടു ബന്ധിച്ച് “ഗാന്ധിയാണ് സത്യം , ഗാന്ധിയാണ് മാർഗ്ഗം” എന്ന പേരിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജയുടെ നേതൃത്വത്തിൽ ഷാർജ ബ്ലഡ് ട്രാൻഫ്യൂൻ & ഡോണേഷൻ സെൻ്റെറുമായി സഹകരിച്ചു കൊണ്ട് രക്തദാനവും, റയ്ഹാൻ ഗൾഫ് മെഡിക്കൽ സെൻ്റെറിൻ്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷനിയനിൽ എംജി.സി.എഫ്.പ്രസിഡണ്ട് പ്രഭാകരൻ പന്ത്രോളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇൻകാസ് തൃശൂർ ജില്ല ഗ്ലോബൽ ചെയർമാൻ എൻ. പി. രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ പ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ, ഷാർജ കെ.എം.സി.സി.പ്രസിഡണ്ട് ഹാഷിം നുഞ്ഞേരി , വൈസ് പ്രസിഡൻ്റ് പ്രദീപ് നെന്മാറ , ടി.കെ. ഹമീദ് , രാജീവ് പിള്ള , അജിത് കണ്ടല്ലൂർ, അഞ്ജന തുടങ്ങിയവർ പ്രസംഗിച്ചു.മഹാത്മാ ഗാന്ധി എ.ഐ.സി.സിപ്രസിഡണ്ടായതിൻെറ 100-ാം വാർഷികത്തിൻെറ ഭാഗമായി പ്രതീകാത്മകമായി 100 വളണ്ടിയർമാർ രക്തദാനം ചെയ്തു.

എം ജി സി എഫും, രാജീവ് പിള്ള & ഫ്രൻറ്സുമായി ചേർന്ന് ഡിസംബർ 8-ാം തിയ്യതി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് സംഘടിപ്പിക്കുന്ന മെഘാ ഷോ “കാവ്യ നടന“ത്തിൻ്റെ ബ്രോഷർ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് ട്രഷറർ ഷാജി ജോണിന് നൽകി കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.അഡ്വ. സന്തോഷ് കെ. നായർ സ്വാഗതവും യാസ്മിൻ സഫർ നന്ദിയും പറഞ്ഞു.

Exit mobile version