Site iconSite icon Janayugom Online

ട്വിറ്ററില്‍ ബ്ലൂ ടിക്കുകള്‍ക്ക് പ്രതിമാസം എട്ട് ഡോളര്‍ നല്‍കണം; ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യണം

ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററില്‍ വീണ്ടും മാറ്റങ്ങള്‍. വെരിഫൈഡ് അക്കൗണ്ടുകൾക്ക് അതായത് ബ്ലൂ ടിക്കുകളുള്ള അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി ട്വിറ്റർ. എട്ട് ഡോളര്‍ ഈടാക്കാനാണ് ട്വിറ്റര്‍ ഒരുങ്ങുന്നത്. ബ്ലൂ-ടിക്ക് സബ്സ്ക്രൈബേഴ്സിന് മുൻഗണന ലഭിക്കുകയും അവര്‍ക്ക് ദൈർഘ്യമേറിയ വീഡിയോകളും ഓഡിയോകളും പോസ്റ്റ് ചെയ്യാൻ കഴിയുമെന്നും മസ്‌ക് പറഞ്ഞു. അതേസമയം ബ്ലൂ ടിക്കിന് 20 ഡോളർ ഈടാക്കാനായിരുന്നു ആദ്യ തീരുമാനം. 

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കൂട്ടിയ നിരക്ക് കുറയ്ക്കുകയായിരുന്നു. അടുത്തിടെ നടത്തിയ സര്‍വേയില്‍ ബ്ലൂ ടിക്കിന് പണം നല്‍കാനാകില്ലെന്ന് 80 ശതമാനം ട്വിറ്റര്‍ യൂസര്‍മാരും പറയുന്നത്. എന്നാല്‍ 10 ശതമാനം പേർ പ്രതിമാസം അഞ്ച് ഡോളർ നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. 44 ബില്യൻ ഡോളറിനാണ് ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. ട്വിറ്ററിലെ എഞ്ചിനീയർമാർ ദിവസം 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യണമെന്ന കര്‍ശന നിർദ്ദേശം മസ്‌ക് നൽകിയിട്ടുണ്ട്.

Eng­lish Summary:Blue ticks on Twit­ter cost eight dol­lars a month
You may also like this video

Exit mobile version