Site iconSite icon Janayugom Online

32 കോടി രൂപയുടെ മീനോ…?

ജപ്പാനിലെ പ്രശസ്തമായ ടൊയോസു മത്സ്യ മാര്‍ക്കറ്റില്‍ നടന്ന ലേലത്തില്‍ വിറ്റ് പോയത് ഏകദേശം 32 കോടി രൂപയുടെ ബ്ലൂഫിന്‍ ട്യൂണ മത്സ്യം. 2026 വര്‍ഷത്തെ ആദ്യ ലേലമാണ് മാര്‍ക്കറ്റില്‍ നടന്നത്. 243 കിലോഗ്രാം തൂക്കമുള്ള ഭീമന്‍ ട്യൂണ നാല് പേര്‍ ചേര്‍ന്നാണ് ഉയര്‍ത്തിയത്. ലോകത്തിലെ ഏറ്റവും വില കൂടിയ മത്സ്യമാണ് അറ്റ്‌ലാന്റിക് ബ്ലൂഫിന്‍ ട്യൂണ. ജപ്പാനിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ സുഷിസന്‍മൈ സുഷിയുടെ മാതൃ കമ്പനിയായ കിയോമുറ കോര്‍പ്പറേഷനാണ് ലേലത്തില്‍ ഭീമന്‍ ട്യൂണ വാങ്ങിയത്. റെക്കോര്‍ഡ് ലേലം പുതുവർഷത്തിന്റെ ആഘോഷവും വരും വര്‍ഷത്തേക്കുള്ള ശുഭാപ്തി വിശ്വാസത്തിന്റെ സന്ദേശവുമാണെന്ന് റെസ്റ്റോറന്റ് ശൃംഖല മേധാവി കിയോഷി കിമുറ പറഞ്ഞു. 

Exit mobile version