Site iconSite icon Janayugom Online

പുതിയ ലോ​ഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു

പ്രമുഖ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചു. ജർമനിയിലെ മ്യൂണിക് മോട്ടോർ ഷോയിൽ, പുതിയ ഇലക്ട്രിക് iX3 മോഡലിന്റെ അവതരണത്തോടൊപ്പമാണ് കമ്പനി പുതിയ ലോഗോയും പുറത്തിറക്കിയത്. ഒറ്റനോട്ടത്തിൽ കാര്യമായ മാറ്റങ്ങളില്ലെന്ന് തോന്നുമെങ്കിലും, സൂക്ഷ്മമായി പരിശോധിച്ചാൽ വ്യത്യാസങ്ങൾ കാണാൻ കഴിയും. ബ്രാൻഡിന്റെ ഇനീഷ്യലുകളുള്ള നീലയും വെള്ളയും നിറങ്ങളോടുകൂടിയ അതേ വൃത്താകൃതിയിലുള്ള ലോഗോ തന്നെയാണ് പുതിയ പതിപ്പിലും. എന്നാൽ, ലോഗോയിൽ ക്രോമിന്റെ ഉപയോഗം ഗണ്യമായി കുറച്ചിട്ടുണ്ട്. അകത്തെ ക്രോം റിംഗ് പൂർണ്ണമായും ഒഴിവാക്കിയതാണ് പ്രധാന മാറ്റം. ഇത് നീല, വെളുപ്പ് നിറങ്ങളെ കറുപ്പ് പശ്ചാത്തലത്തിൽ നിന്ന് വേർതിരിക്കുന്നു. കൂടാതെ, ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ iX3 ഉൾപ്പെടെയുള്ള പുതിയ വാഹനങ്ങൾക്ക് ഇനി മുതൽ ഈ ലോഗോയായിരിക്കും ഉപയോഗിക്കുക. അതേസമയം, നിലവിൽ വിപണിയിലുള്ള മോഡലുകളിൽ പഴയ ലോഗോ തന്നെ തുടരും.

Exit mobile version