Site icon Janayugom Online

മധ്യപ്രദേശില്‍ ബോട്ടപകടം; രണ്ട് പേരെ കാണാതായി

drown death

മധ്യപ്രദേശില്‍ ബോട്ട് മറിഞ്ഞ് അപകടം. വെള്ളിയാഴ്ച ഭിന്ദ് ജില്ലയിലെ സിന്ധ് നദിയിലാണ് അപകടമുണ്ടായത്. 10 പേരടങ്ങുന്ന ബോട്ടാണ് മറിഞ്ഞത്. രണ്ട് പേരെ കാണാതായിട്ടുണ്ട്. മതപരമായ വിരുന്ന കഴിഞ്ഞ് തിരിച്ച് വരുന്നത് വഴിയാണ് ബോട്ട് മറിഞ്ഞതെന്ന് പ്രദേശവാസികള്‍ അറിയിച്ചു. പ്രദേശവാസിയായ ദ്രൗപതി ബാഗേൽ (16), ഉത്തർപ്രദേശിലെ മിർസാപൂരിൽ താമസിക്കുന്ന ഓം ബാഗേൽ (13) എന്നിവരെയാണ് കാണാതായതെന്നും തിരച്ചിൽ തുടരുകയാണെന്നും മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രക്ഷപ്പെടുത്തിയവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Eng­lish Sum­ma­ry: Boat acci­dent in Mad­hya Pradesh; Two peo­ple are missing

You may like this video also

Exit mobile version