Site iconSite icon Janayugom Online

മൊസാബിക്കിലെ ബോട്ടപകടം; കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും

മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ശ്രീരാഗിന്റേതാണെന്നു സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷമാണ്
ഇയാള്‍ ജോലി ചെയ്തിരുന്ന സ്‌കോര്‍പിയോ മറൈന്‍ കമ്പനി ഇക്കാര്യം ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്. മൃതദേഹം വിട്ട് കിട്ടാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വീട്ടുകാരെ അറിയിച്ചു.

വ്യാഴ്ചയോ, വെള്ളിയാഴ്ചയോ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 16നാണ് ബെയ്‌റ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിലാണ് ശ്രീരാഗ് മരിച്ചത്.സ്‌കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോടെക്‌നിക്കല്‍ ഓഫിസറായാണ് ശ്രീരാഗ് ജോലി ചെയ്തിരുന്നത്. എണ്ണ ടാങ്കറായ സീക്വസ്റ്റ് കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്.

Exit mobile version