Site iconSite icon Janayugom Online

ഗംഗാ നദിയില്‍ ബോട്ടപകടം; കാണാതായ ഏഴ് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ബിഹാറില്‍ ഗംഗാ നദിയിലുണ്ടായ ബോട്ടപകടത്തില്‍ ഏഴ് പേരെ കാണാതായി. പട്‌നയിലെ മനേര്‍ മഹാവീര്‍ തോല ഗംഗ നദിയിലാണ് ബോട്ടപകടമുണ്ടായത്. അപകടസമയത്ത് 14 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരെ കാണാതായിട്ടുണ്ടെന്നുമാണ് വിവരം. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലോക്കല്‍ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Eng­lish Summary;Boat acci­dent in riv­er Ganges; Search con­tin­ues for sev­en miss­ing persons
You may also like this video

Exit mobile version