Site iconSite icon Janayugom Online

ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞു; രണ്ടുപേരെ കാണാതായി

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളംമറിഞ്ഞ് രണ്ടുപേരെ കാണാതായി. മുന്നൂറ്റിയൊന്ന് കോളനിയിലെ ഗോപി നാഗൻ (50), സജീവൻ (45) എന്നിവരെയാണ് കാണാതായത്. ആനയിറങ്കല്‍ ഡാമില്‍ നിന്നും കോളനിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

ആനയിറങ്കല്‍ ഡാമിലുടെ സ്വന്തം വള്ളത്തില്‍ ആനയിറങ്കലിലേക്ക് പോയി അവശ്യസാധനങ്ങള്‍ വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഉടൻ പ്രദേശവാസികള്‍ സ്ഥലത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സുമെത്തി. നാട്ടുകാര്‍ സ്വന്തം വള്ളങ്ങളിലായും തിരച്ചില്‍ നടത്തുന്നുണ്ട്. വൈകിട്ടോടെ മുങ്ങല്‍ വിദഗ്ധരെ ഉള്‍പ്പെടെ സ്ഥലത്തെത്തി തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Boat cap­sized in Anayi­ran­gal dam Two missing
You may also like this video

YouTube video player
Exit mobile version