Site iconSite icon Janayugom Online

അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിനിടെ ബോട്ട് മുങ്ങി: ഒരു മരണം

drown to deathdrown to death

അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് കോളനി സ്വദേശി ബാബു (54) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റോബിൻ, പ്രിൻസ് തുടങ്ങിയവരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് കോസ്റ്റൽ ഫൊലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: Boat sinks while fish­ing at Anchutheng: One death

You may like this video also

Exit mobile version