Site icon Janayugom Online

അസമില്‍ ബോട്ട് അപകടം; ഒരു മരണം, നിരവധി പേരെ കാണാതായി

അസമില്‍ ബോട്ടുകള്‍ തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഇരുപതോളം പേരെ കാണാതായി. നൂറിലധികം പേരെ ഇതിനോടകം രക്ഷപ്പെടുത്തി. ബ്രഹ്മപുത്ര നദിയില്‍ ജോര്‍ഹട്ടിലെ നിമതി ഘട്ടിലാണ് അപകടമുണ്ടായത്. 120തോളം പേരാണ് ബോട്ടില്‍ യാത്ര ചെയ്തത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സ്ഥലത്ത് എത്തിയ എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സിഇഓ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ ദുഃഖം അറിയിച്ച അസം മുഖ്യമന്ത്രി ബിസ്‌വ ശര്‍മ നാളെ നിമതി ഘട്ട് സന്ദർശിക്കുമെന്ന് അറിയിച്ചു. 

ENGLISH SUMMARY:Boats cap­size in Assam; One death, sev­er­al missing
You may also like this video

Exit mobile version