Site iconSite icon Janayugom Online

ബോബി ചെമ്മണ്ണൂരിനെ ജയിലിൽ വഴിവിട്ട് സഹായിച്ചു; ഡിഐജിക്കും സുപ്രണ്ടിനും എതിരെ നടപടിക്ക് ശുപാർശ ചെയ്തു ഡിജിപി

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ റിമാന്റിലായ ബോബി ചെമ്മണ്ണൂരിനെ ജയിലിൽ വഴിവിട്ട് സഹായിച്ച സംഭവത്തിൽ ഡിഐജിക്കും സുപ്രണ്ടിനും എതിരെ നടപടിക്ക് ശുപാർശ ചെയ്ത് ജയിൽ ഡിജിപി. ജയിൽ ഡിഐജി പി അജയകുമാർ, ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്കെതിരെയാണ് ജയിൽ എഡിജിപി റിപ്പോർട്ട് നൽകിയിരിക്കുന്നത്. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് ജയിൽ എഡിജിപിയുടെ ശുപാർശ. കാക്കനാട് ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുമ്പോഴായിരുന്നു ബോബി ചെമ്മണ്ണൂരിന് ഉദ്യോഗസ്ഥർ പ്രത്യേക സഹായം ചെയ്തു നൽകിയത്. ഇവർക്കെതിരെ തിങ്കളാഴ്ച സർക്കാർ നടപടിയെടുക്കാനാണ് സാധ്യത. അതിനിടെ ജയിൽ ഡിഐജി അജയകുമാർ ഫെബ്രുവരി ഒന്ന് മുതൽ അവധി വേണമെന്ന് അപേക്ഷയും സമർപ്പിച്ചു.അദ്ദേഹം മേയ് മാസത്തിൽ വിരമിക്കാനിരിക്കെയാണ് നടപടിക്ക് ശുപാർശ വന്നത്.

Exit mobile version