Site iconSite icon Janayugom Online

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ഇനി ബോബി, കാരണം ഇത്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് നേടി ബോബി. ബോബിക്ക് മുപ്പത് വയസാണ് പ്രായം. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആണ് ഏറ്റവും പ്രായം കൂടിയ നായയായി ബോബിയെ പ്രഖ്യാപിച്ചത്. ജീവിച്ചിരിക്കുന്ന നായ എന്ന് എക്കാലത്തെയും പ്രായം കൂടിയ നായ കൂടിയാണ് ബോബി. സ്വതന്ത്രമായ നടത്തം, മറ്റ് മൃഗങ്ങളുമായുളള ഇടപഴകല്‍, മനുഷ്യരുടെ ഭക്ഷണം എന്നിവയാണ് ബോബിയുടെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് അടികുറിപ്പോടെ തങ്ങളുടെ ട്വിറ്ററില്‍ ബോബിയുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

റഫീറോ ഡോ അലന്റേജോ ഇനത്തില്‍ പെട്ട നായയാണ് ബോബി. ശരാശരി ഒരു നായയ്ക്ക് 12 മുതല്‍ 14 വര്‍ഷം വരെയാണ് ജീവിച്ചിരിക്കാന്‍ കഴിയുന്നത്.1992 മെയ് 11 നാണ് ബോബി ജനിച്ചത്. പോര്‍ച്ചുഗലിലെ ലെരിയയിലെ കോണ്‍ക്വീറോസിലെ കോസ്റ്റ കുടുംബത്തോടൊപ്പമാണ് ബോബി ഇപ്പോള്‍ താമസിക്കുന്നത്. 29 വര്‍ഷവും 5 മാസവും ജീവിച്ചിരുന്ന ഓസ്ട്രേലിയന്‍ കാറ്റില്‍ നായ ബ്ലൂയിയുടെ (1910–1939) നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോര്‍ഡാണ് ബോബി തകര്‍ത്തത്.

Eng­lish Summary;Bobby is the old­est dog in the world

You may also like this video

Exit mobile version