കായംകുളം ബോധി കൾച്ചറൽ സൊസൈറ്റി യുടെ ഈ വർഷത്തെ ഓണാഘോഷപരിപാടകൾ കായംകുളം മുത്തൂറ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നടന്നു. അത്തപ്പൂക്കള മത്സരമാണ് പ്രധാന ഇനം. കായംകുളത്തെ യും സമീപ പ്രദേശത്തുമുള്ള വിദ്യാലയങ്ങളും സ്ഥാപനങ്ങളും അത്ത പ്പൂക്കള മത്സരത്തിൽ പങ്കെടുത്തു. അഡ്വ. യു. പ്രതിഭ എം. എൽ.എ സമ്മാനദാനം നിർവ്വഹിച്ചു. ബോധി പ്രസിഡന്റ് അഡ്വ. വി. ബോബൻ അദ്ധ്യക്ഷനായി.നഗരസഭ ചെയർപേഴ്സൺ പി. ശശികല മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കുമ്പളത്ത് മധുകുമാർ, എജിഡി മാനേജിങ് ഡയറക്ടർ ഷഫീഖ്, എം. എ. കെ. ആസാദ്, ബി. ഷീല, എൻ. ശ്രീരഞ്ജൻ, എസ്. ശശികുർ,ബി. ജീവൻ, ഡോ. ജോസ് ജോസഫ്, മുഹമ്മദ് ഷമീർ, ഭരണിക്കാവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.അത്തപ്പൂക്കള മത്സരത്തിൽ എസ്. എൻ. സെൻട്രൽ സ്കൂൾ, കായംകുളം, എസ്. എൻ. വിദ്യാപീഠം, കായംകുളം, ശബരി അയൽക്കൂട്ടം, ചിറക്കടവം എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആഗസ്റ്റ് 15ന് ബോധി നടത്തിയ അഖില കേരള ചിത്ര രചനാ മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കലാ-കായിക‑സാംസ്‌കാരിക‑വിദ്യാഭ്യാസ രംഗങ്ങളിൽ ചെറു പ്രായത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പത്തു വയസുകാരി ഡി. ദിയയെ ബോധി അനുമോദിച്ചു.
ബോധി ഓണോത്സവം നടന്നു

